Advertisement

കുതിരയുടെ സംസ്‌കാരത്തിന് നൂറുകണക്കിനാളുകള്‍; ലോക്ക്ഡൗണ്‍ ലംഘനത്തില്‍ ഗ്രാമം സീല്‍ചെയ്ത് കളക്ടര്‍

May 25, 2021
Google News 0 minutes Read

രൂക്ഷമായ കൊവിഡ് രണ്ടാം തരംഗത്തിനിടയിൽ, കർണാടകയിലെ ബെൽഗവിയിലെ ഗോകക് താലൂക്കിലെ നൂറുകണക്കിന് ആളുകൾ ഒരു “ദിവ്യ” കുതിരയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എല്ലാ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളെയും ലംഘിച്ചു. സംഭവത്തെ തുടർന്ന് ജില്ലാ കളക്ടർ ഗ്രാമത്തിന് സീൽ വെച്ചു. ഗ്രാമത്തിലെ മുഴുവൻ താമസക്കാരും കൊവിഡ് ടെസ്റ്റ് ചെയ്യാനും നിർദേശിച്ചു.

പ്രാദേശിക മത സ്ഥാപനമായ മറാദി മഠത്തിന്റെ കുതിര ചത്തതിനെത്തുടർന്നാണ് ഞായറാഴ്ച ഈ സംഭവം റിപ്പോർട്ട് ചെയ്തത്.

ബല്‍ഗാവെ പോലീസ് കുതിരയുടെ ഉടമകള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കൊവിഡില്‍ നിന്ന് ഗ്രാമത്തെ രക്ഷിക്കുന്ന ദിവ്യത്വമുള്ള കുതിര എന്നായിരുന്നു വിശേഷണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here