കൊവിഡ് ബാധിച്ച് മരിക്കുമെന്ന ഭീതി; മുൻകൂർ ജാമ്യം നൽകരുതെന്ന് സുപ്രീംകോടതി

കൊവിഡ് ബാധിച്ച് മരിക്കുമെന്ന ഭീതിയുടെ അടിസ്ഥാനത്തിൽ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. അലഹാബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ വിനീത് സരൺ, ബി.ആർ. ഗവായ് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഓരോ കേസും പരിശോധിച്ച ശേഷമേ ജാമ്യം നൽകാവൂവെന്നും, അലഹാബാദ് കോടതി ഉത്തരവ് മറ്റു കോടതികൾ കീഴ്വഴക്കമായി എടുക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. യു.പി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
130 ഓളം കേസുകളിൽ പ്രതിയായ പ്രതീക് ജയിൻ എന്നയാളെ 2022 ജനുവരി വരെ ജാമ്യത്തിൽ വിടാനുള്ള തീരുമാനമാണ് വിവാദമായത്. ഇത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും മറ്റു കോടതികളിലും മുൻകൂർ ജാമ്യത്തിനായി ഈ വാദം ഉന്നയിക്കപ്പെടുമെന്നും യു.പി സർക്കാർ ചൂണ്ടിക്കാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here