മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി കെഎം എബ്രഹാമിനെ നിയമിച്ചു

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി കെഎം എബ്രഹാമിനെ നിയമിച്ചു. നിലവിൽ കിഫ്ബി സിഇഒയാണ് അദ്ദേഹം. നേരത്തെ വിവാദത്തിൽപെട്ട സിഎം രവീന്ദ്രനേയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സ്റ്റാഫിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാധ്യമ ഉപദേഷ്ടാവായിരുന്ന എൻ പ്രഭാവർമ്മയെ മുഖ്യമന്ത്രിയുടെ മീഡിയ വിഭാഗം സെക്രട്ടറിയായി നിയമിച്ചു.
ശാസ്ത്ര സാങ്കേതിക വിഭാഗം ഉപദേശകനായിരുന്ന എംസി ദത്തനെ സയൻസ് വിഭാഗം മെന്റർ എന്ന തസ്തികയിലേക്ക് മാറ്റി. പിഎം മനോജാണ് പ്രസ് സെക്രട്ടറിയായി തുടരും. അഡ്വ. എ രാജശേഖരൻ നായരെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായും സിഎം രവീന്ദ്രനു പുറമെ പി ഗോപൻ, ദിനേശ് ഭാസ്‌കർ എന്നിവരെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായും നിയമിച്ചു. എ സതീഷ് കുമാർ, സാമുവൽ ഫിലിപ്പ് മാത്യു എന്നിവർ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരാണ്.
Story Highlights: KM Abraham has been appointed as the Chief Principal Secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here