Advertisement

പരിശീലനം ലഭിച്ച നായ്ക്കള്‍ക്ക് കൊവിഡ് രോഗികളെ കണ്ടെത്താനാകുമെന്ന് പഠനം

May 25, 2021
Google News 1 minute Read

പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കൾക്ക് കൊവിഡ് ബാധിതരെ കണ്ടെത്താനാകുമെന്ന് പുതിയ പഠനം. 90 ശതമാനത്തിലധികം സാധ്യതയാണ് പഠനത്തിൽ പറയുന്നത്. ലക്ഷണങ്ങൾ കാണിക്കാത്ത രോഗികളെയും കണ്ടെത്താനാകുമെന്ന് പഠനത്തിൽ പറയുന്നു.

ലണ്ടൻ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിനിലെ ഗവേഷകരാണ് നായ്ക്കളും കൊവിഡ് പരിശോധനയും സംബന്ധിച്ച വിഷയത്തിൽ പഠനം നടത്തിയത്.

കൊറോണ വൈറസ് ബാധിച്ച ആളുകൾ വ്യത്യസ്തമായ ദുർഗന്ധം പുറപ്പെടുവിക്കുന്നതായി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്, ഉയർന്ന പരിശീലനം ലഭിച്ച ഈ നായ്ക്കൾക്ക് ഇത് കൃത്യതയോടെ കണ്ടെത്താനാകും.

കൊവിഡ് രോഗലക്ഷണങ്ങളില്ലാത്ത വ്യക്തിയുമായി ബന്ധപ്പെട്ട കെമിക്കൽ സംയുക്തങ്ങളിൽ നിന്ന് പ്രത്യേക ഗന്ധം തിരിച്ചറിയാൻ ഇവയ്ക്ക് സാധിക്കുന്നുണ്ടോയെന്നാണ് പരീക്ഷിച്ചത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കൊവിഡ് രോഗികളുടെ മാസ്ക്, വസ്ത്രങ്ങൾ എന്നിവ ഇതിനായി ഗവേഷകർ ശേഖരിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവരുടെ ഇരുന്നൂറോളം സാമ്പിളുകളും. പിന്നീട് ഇവ ഒരു ലാബോറട്ടറിയിൽ ക്രമീകരിച്ചു. ആറുനായ്ക്കളെയാണ് ഗന്ധ പരിശോധനയ്ക്കായി ഗവേഷകർ നിയോഗിച്ചത്. ആറുനായ്ക്കളും സാർസ്കോവ് 2 സാമ്പിളുകൾ തിരിച്ചറിയുന്നതിൽ വിജയിച്ചതായി ഗവേഷകർ അവകാശപ്പെടുന്നു.

രോഗലക്ഷണങ്ങളില്ലാത്തവർക്ക് കൊവിഡ് ബാധയുണ്ടോയെന്ന് വേഗത്തിൽ കണ്ടെത്താൻ ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കൊപ്പം ഇതും ഫലപ്രദമാണെന്നാണ് തങ്ങളുടെ ഗവേഷണഫലം സൂചിപ്പിക്കുന്നതെന്ന് ഗവേഷകർ പറയുന്നു.

‘മറ്റുപരിശോധനകളെ അപേക്ഷിച്ച് നായ്ക്കൾ വളരെ വേഗതയുളളവരാണ്. നായ്ക്കൾ ആദ്യം സ്ക്രീനിങ് നടത്തണം അതിൽ പോസിറ്റീവാകുന്നവർക്ക് പി.സി.ആർ. പരിശോധന നടത്തണം എന്നാണ് ഞങ്ങൾക്ക് പറയാനുളളത്’ പഠനത്തിന്റെ സഹരചയിതാവ് ജയിംസ് ലോഗൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here