സാങ്കേതിക സർവ്വകലാശാല പരീക്ഷ: ജൂൺ 22 മുതൽ ഓൺലൈനായി

എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈനായി നടത്തും. ഇത് സംബന്ധിച്ച സിന്റിക്കേറ്റിന്റെ അക്കാഡമിക്, പരീക്ഷാ ഉപസമിതികളുടെ നിർദ്ദേശം വൈസ് ചാൻസലർ അംഗീകരിച്ചു.
ജൂൺ 22 മുതൽ 30 വരെയാണ് പരീക്ഷകൾ നടത്തുക. വിദ്യാർത്ഥികൾക്ക് വീടുകളിൽ ഇരുന്നു പരീക്ഷ എഴുതാം. പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ച വിശദമായ മാർഗരേഖകൾ ഉടൻ പ്രസിദ്ധീകരിക്കും.
ക്യാമ്പസ് പ്ലേസ്‌മെന്റും ഉന്നത പഠന സാധ്യതകളും പരിഗണിച്ച് ജൂലൈ മൂന്നാം വാരത്തോടെ തന്നെ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും ലഭ്യമാക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!