Advertisement

സാങ്കേതിക സർവകലാശാല സാമ്പത്തിക പ്രതിസന്ധി; സിൻഡിക്കേറ്റ് യോഗം ചൊവ്വാഴ്ച

6 hours ago
Google News 2 minutes Read

സാങ്കേതിക സർവകലാശാലയിലെ സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ സിൻഡിക്കേറ്റ് യോഗം ചേരാൻ വൈസ് ചാൻസലർ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. ചൊവ്വാഴ്ചയാണ് യോ​ഗം നടക്കുക. തിങ്കളാഴ്ച ഫിനാൻസ് കമ്മിറ്റി യോഗം ചേരും. ബജറ്റ് പാസാക്കലാണ് സിൻഡിക്കേറ്റ് യോഗത്തിന്റെ അജണ്ട.

കെ ടി യു വിൽ ജീവനക്കാരുടെ ശമ്പളവും, പെൻഷനും മുടങ്ങിയിരുന്നു. ഫിനാൻസ് കമ്മിറ്റി കഴിഞ്ഞാൽ സിൻഡിക്കേറ്റ് യോഗം ചേരും. സിൻഡിക്കേറ്റ് ബജറ്റ് അംഗീകാരിച്ചാൽ പ്രതിസന്ധിയ്ക്ക് പരിഹാരമാകും. സിൻഡിക്കേറ്റ് യോഗം ചേരാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്. വാഹനങ്ങൾക്ക് പെട്രോൾ വാങ്ങാൻ പോലും പണം ലഭിക്കാത്ത സാഹചര്യമാണ് സർവകലാശാലയിൽ. സോഫ്റ്റ്‌വെയർ ഇന്റർനെറ്റ് സേവനങ്ങൾക്കും പണം നൽകിയിട്ടില്ല. സിൻഡിക്കേറ്റ് യോഗം ചേർന്നാൽ മാത്രമേ ബജറ്റ് അംഗീകരിക്കാൻ കഴിയൂ.

Read Also: 24 BIG IMPACT; തിരു. ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ് ; ഡോക്ടർക്കെതിരെ കേസ് എടുത്തു

85ഓളം സ്ഥിരം ജീവനക്കാരും നൂറിലധികം കരാർ ജീവനക്കാരുമാണ് സർവകലാശാലയിലുള്ളത്. പെൻഷൻ മുടങ്ങിയിട്ട് രണ്ട് മാസമായിരുന്നു. വൈദ്യുതി ബില്ലടക്കാനും പണമില്ല. മൂന്ന് സർവീസ് പ്രൊവൈഡേഴ്സ് ആണ് സർവകലാശാലയിൽ ഇന്റർനെറ്റ് സേവനം നൽകുന്നത്. എന്നാൽ രണ്ട് മാസമായി ഇവർക്കും പണം നൽകിയിട്ടില്ല.

Story Highlights : Kerala Technical University Syndicate meeting on Tuesday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here