Advertisement

ടൂള്‍ കിറ്റ് വിവാദം; കേന്ദ്രത്തെ തടയാന്‍ അമേരിക്കന്‍ ഇടപെടല്‍ തേടി ട്വിറ്റര്‍

May 25, 2021
Google News 1 minute Read
IT ministry confirms tweet removal

കോണ്‍ഗ്രസ് വ്യാജ ടൂള്‍ കിറ്റ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ പ്രതിരോധിക്കാന്‍ അമേരിക്കയുടെ ഇടപെടല്‍ തേടി ട്വിറ്റര്‍. ‘മാനിപുലേറ്റഡ് മീഡിയ’ എന്ന ടാഗില്‍ ട്വിറ്റര്‍ ബിജെപി പ്രചരിപ്പിച്ച ടൂള്‍ കിറ്റിനെ വ്യാജമെന്ന് സ്ഥിരീകരിച്ചത് കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും തിരിച്ചടിയായിരുന്നു. ട്വിറ്ററിന്റെ സ്ഥിരീകരണത്തെ തുടര്‍ന്ന് ചത്തീസ്ഡ്, രാജസ്ഥാന്‍ പൊലീസ് ബിജെപി നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

ബിജെപി ഉപാധ്യക്ഷന്‍ രമണ്‍ സിംഗ്, വക്താവ് സാംബിത് പാത്ര എന്നിവരെ ചത്തീസ്ഗഡ് പൊലീസ് ചോദ്യം ചെയ്തതാണ് ട്വിറ്ററിനെതിരെ കൂടുതല്‍ നടപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ പെട്ടെന്ന് കടക്കാന്‍ കാരണം. ഇന്ത്യയിലെ ട്വിറ്റര്‍ ഗുരുഗ്രാം, ഡല്‍ഹി ഓഫീസുകളില്‍ ഇന്നലെ ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ റെയ്ഡ് നടത്തി. പതിവ് പരിശോധന മാത്രമാണുണ്ടായതെന്നാണ് ഡല്‍ഹി പൊലീസിന്റെ വിശദീകരണം.

പ്രതികരിക്കുന്നവരെ ഭീഷണിയില്‍ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ പ്രതികരണം. പ്രധാനമന്ത്രിയെയും ബിജെപി സര്‍ക്കാറിനെയും ഇകഴ്ത്തിക്കെട്ടുന്ന ഉള്ളടക്കമാണ് ടൂള്‍ കിറ്റില്‍ ഉണ്ടായിരുന്നത്.

ടൂള്‍ കിറ്റ് സൃഷ്ടിച്ചത് കോണ്‍ഗ്രസ് ആണെന്ന് ബിജെപി അധ്യക്ഷനടക്കമുള്ള നേതാക്കളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ടൂള്‍ കിറ്റ് കോണ്‍ഗ്രസിന്റെ ലെറ്റര്‍ പാഡില്‍ വ്യാജമായി സുഷ്ടിച്ചതാണെന്ന് ട്വിറ്റര്‍ സ്ഥിരീകരിച്ചിരുന്നു. ഇതിനെതിരെ ഡല്‍ഹി പൊലീസില്‍ കോണ്‍ഗ്രസ് പരാതി നല്‍കിയെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല.

Story Highlights: tool kit case, congress, bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here