Advertisement

ജീവവായുവുമായി പാഞ്ഞ ട്രെയിനിനെ നിയന്ത്രിച്ച് വനിതകൾ; പ്രശംസയുമായി റെയിൽവേമന്ത്രി; അപർണയ്ക്ക് കൈയടി

May 25, 2021
Google News 1 minute Read

ജീവവായുവുമായി പാഞ്ഞ ട്രെയിനിനെ നിയന്ത്രിച്ച വനിതകളെ രാജ്യം പ്രശംസിക്കുമ്പോൾ, ആ നേട്ടത്തിൽ അഭിമാനിക്കുകയാണ് കോട്ടയം വൈക്കം മേവെള്ളൂർ ഗ്രാമം. റെയിൽവേ മന്ത്രി പി​യൂ​ഷ് ഗോയൽ ട്വിറ്ററിലൂടെയാണ് ഈ വാർത്ത ലോകത്തെ അറിയിച്ചത്.

കഴിഞ്ഞ ദിവസം ഝാ​ർ​ഖ​ണ്ഡി​ലെ ടാറ്റാ നഗറിൽ നിന്ന് ബെംഗളൂരുവിലെത്തിയ ഓക്സിജൻ എക്സ്പ്രസ് നിയന്ത്രിചിരുന്ന വനിതകളിൽ ഒരാളാണ് കോട്ടയം വൈക്കം സ്വദേശിനിയായ അപർണ. കഴിഞ്ഞ ഒക്ടോബറിലാണ് അപർണ അസിസ്റ്റന്റ് ലോക്കോ പൈലറ്റായി ജോലിയിൽ പ്രവേശിച്ചത്.

ഝാ​ർ​ഖ​ണ്ഡി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട ഓ​ക്സി​ജ​ൻ എ​ക്സ്പ്ര​സി​ൽ ചെ​യി​ഞ്ചി​ങ്​ പോ​യ​ൻ​റാ​യ ത​മി​ഴ്നാ​ട്ടി​ലെ ജോ​ലാ​ർ​പേ​ട്ടി​ൽ​നി​ന്നാ​ണ് ലോ​ക്കോ​പൈ​ല​റ്റ് വി​ശാ​ഖ​പ​ട്ട​ണം സ്വ​ദേ​ശി​യാ​യ സ​രീ​ഷ ഗ​ജ​നി​ക്കൊ​പ്പം അ​പ​ർ​ണ നി​യ​ന്ത്ര​ണം എ​റ്റെ​ടു​ത്ത​ത്. ഇ​രു​വ​രും ​ട്രെ​യി​ൻ ഓ​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്ര റെ​യി​ൽ​വേ​മന്ത്രി പി​യൂ​ഷ് ഗോ​യ​ൽ ട്വി​റ്റ​റി​ൽ പങ്കുവെ​ച്ചി​രു​ന്നു.

“കർണാടകയിലേക്കുള്ള ഏഴാമത്തെ ഓക്സിജൻ എക്സ്പ്രസ് ടാറ്റാനഗറിൽ നിന്ന് ബെംഗളൂരുവിലെത്തി. വനിതാ സംഘം പൈലറ്റുചെയ്ത ഈ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ സംസ്ഥാനത്തെ കൊവിഡ് രോഗികൾക്ക് ഓക്സിജൻ വിതരണം ചെയ്യുന്നത് ഉറപ്പാക്കും, ”- റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ട്വീറ്റ് ചെയ്തു.

“ഞങ്ങൾ ജോലാർപേട്ടിൽ നിന്ന് യാത്ര ആരംഭിച്ച് ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് വരെ എത്തി. ഈ സ്‌ട്രെച്ചിൽ വ്യക്തമായ എല്ലാ സിഗ്നലുകളും ലഭിച്ചതിനാൽ ഞങ്ങൾക്ക് ഇത് വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. മഴ പെയ്യുന്നുണ്ടാരുന്നെന്നും അത് ഒരു നല്ല അനുഭവമാണെന്നും അസിസ്റ്റന്റ് ലോക്കോ പൈലറ്റ് അപർണ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here