Advertisement

പരീക്ഷ എഴുതാത്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ടെലിഫോണ്‍ വഴി മൂല്യ നിര്‍ണയം നടത്താന്‍ സിബിഎസ്ഇ

May 26, 2021
Google News 1 minute Read
HONEY TRAP

സ്‌കൂളില്‍ നടത്തിയ പരീക്ഷകള്‍ എഴുതാത്ത സിബിഎസ്ഇ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥികള്‍ക്ക് ടെലിഫോണ്‍ വഴി മൂല്യനിര്‍ണയം നടത്തി മാര്‍ക്ക് നല്‍കാന്‍ തീരുമാനം. ബോര്‍ഡ് പരീക്ഷ റദ്ദാക്കിയതിനാല്‍ സ്‌കൂളിലെ യൂണിറ്റ് പരീക്ഷകളുടെയും ഇന്റേണല്‍ അസസ്‌മെന്റുകളുടെയും അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്താന്‍ തീരുമാനിച്ചിരുന്നു.

ഇത്തരം പരീക്ഷകളില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണിത്. മൂല്യനിര്‍ണയത്തിനായി കണക്ക്, സയന്‍സ്, സോഷ്യല്‍സയന്‍സ് എന്നീ വിഷയങ്ങളുടെ ഓരോ അദ്ധ്യാപകരും ഭാഷ പഠിപ്പിക്കുന്ന രണ്ട് അധ്യാപകരും അടങ്ങിയ അഞ്ചംഗ സമിതി രൂപീകരിക്കണം. മേല്‍നോട്ടത്തിന് അടുത്ത സ്‌കൂളില്‍ നിന്നുള്ള രണ്ട് അധ്യാപകരെ നിയമിക്കണം.

Story Highlights: cbse, exam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here