ഐടി നിയമഭേദഗതി; നടപ്പിലാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രം

ദേദഗതിചെയ്ത ഐടി നിയമം നടപ്പിലാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. പുതിയ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് റിപ്പോർട്ട് നൽകാൻ സമൂഹമാധ്യമങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. പുതിയ ഐടി ദേഭഗതി നിയമത്തിനെതിരെ വാട്സ്ആപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാന്ന് കേന്ദ്രസർക്കാരിൻ്റെ നടപടി.
ഐടി ഭേഭഗതി നിയമം ഇന്ന് മുതൽ നിലവിൽ വന്നെന്ന് അറിയിച്ചു കൊണ്ടാണ് സാമൂഹ്യമാധ്യമങ്ങളോട് കേന്ദ്ര ഐടി മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടത്. പുതിയ നിയമം നടപ്പിലാക്കിയോ എന്ന് ഇന്ന് തന്നെ മന്ത്രാലയത്തെ അറിയിക്കണം. നിയമം നടപ്പിലാക്കാൻ നിയമിച്ച പരാതി പരിഹാര ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നൽകണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
അതേസമയം, നിയമത്തിനെതിരെ വാട്സ്ആപ്പ് ഇന്ന് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. പുതിയ ഐടി ചട്ടങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാട്സാപ്പ് ഹർജി സമർപ്പിച്ചത്. രാജ്യത്ത് നടപ്പാക്കുന്ന നിയമം അനുസരിയ്ക്കാൻ വാട്സാപ്പ് ബാധ്യസ്ഥമാണെന്നായിരുന്നു ഇതിനെതിരെയുള്ള സർക്കാറിൻ്റെ പ്രതികരണം. സന്ദേശങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്ന് പുതിയ നിയമത്തിൽ നിർദ്ദേശിക്കുന്നു. ഇത് ഉപയോക്‌തക്കളുടെ സ്വകാര്യതയുടെ ലംഘനമാകുമെന്നാണ് വാട്ട്സ്ആപ്പിന്റെ മുഖ്യവാദം.
നിയമഭേഭഗതി റദ്ദാക്കണമെന്ന വാട്സ്ആപ്പിന്റെ വാദത്തെ കേന്ദ്രസർക്കാർ ശക്തമായ് എതിർത്തു. വാട്സ്ആപ്പ് തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിയ്ക്കുന്നതെന്നും പ്രാഥമിക വിവരത്തിന്റെ ഉറവിടം തേടുന്നത് സ്വകാര്യതയുടെ ലംഘനമല്ലെന്നും കേന്ദ്രസർക്കാർ ഹർജ്ജിയ്ക്ക് മറുപടി നൽകി. പുതിയ ഐടി നിയമം നടപ്പിലാക്കുന്നതിന് സമൂഹമാധ്യമങ്ങൾക്ക് സർക്കാർ അനുവദിച്ച കാലപരിധി ഇന്നലെയാണ് അവസാനിച്ചത്. അതേസമയം സർക്കാർ നിബന്ധനകൾ അംഗീകരിക്കുന്നുണ്ടെങ്കിലും ചില വ്യവസ്ഥകളിൽ ഇനിയും വ്യക്തത വേണമെന്നാണ് വാട്സ്ആപ്പിൻ്റെ ഉടമസ്ഥകമ്പനിയായ ഫേസ്ബുക്കിൻ്റെ നിലപാട്. നിയമം നടപ്പിലാക്കാൻ കൂടുതൽ സമയം ഗൂഗിൾ ആവശ്യപ്പെട്ടു. ട്വിറ്റർ ഇതിനോട് പ്രതികരിച്ചിട്ടില്ല.
Story Highlights: IT law amendment; no compromise says center
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here