Advertisement

മാസ്‌ക് ധരിച്ചില്ല; യുവാവിന്റെ കാലിൽ ആണി തറച്ച് പൊലീസ്; ആരോപണം നിഷേധിച്ച് ഉദ്യോഗസ്ഥർ

May 26, 2021
Google News 0 minutes Read

ഉത്തർ പ്രദേശിൽ മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ച് യുവാവിന്റെ കാലിലും കൈയ്യിലും പൊലീസ് ആണി തറച്ചതായി പരാതി. യുവാവിന്റെ അമ്മയാണ് പൊലീസിനെതിരെ പരാതിയുമായി സൂപ്രണ്ടിനെ സമീപിച്ചത്.

യു.പിയിലെ ബറേലിയിലാണ് സംഭവം. പ്രദേശത്തെ റോഡിന് സമീപമിരുന്ന കുറച്ച് യുവാക്കൾക്കു നേരെ പൊലീസ് സംഘം പാഞ്ഞെത്തി. ഇവരോട് മാസ്‌ക് എവിടെയെന്ന് ചോദിച്ച് ഉദ്യോഗസ്ഥർ ശകാരിച്ചു. മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ട ശേഷം രഞ്ജിത് എന്ന യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.

പുറത്തിരുന്ന മകനെ കാണാതായതോടെ പൊലീസ് സ്റ്റേഷനിലെത്തിയെന്നും എന്നാൽ അവനെ വിട്ടയച്ചെന്നാണ് പൊലീസുകാർ പറഞ്ഞതെന്നും യുവാവിന്റെ അമ്മ പറഞ്ഞു. പിന്നീട് നടത്തിയ തെരച്ചിലിലാണ് യുവാവിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയതെന്നും അവർ ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here