Advertisement

വി കെ ശ്രീകണ്ഠന്‍ എംപി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു

May 26, 2021
Google News 1 minute Read
v k sreekandan

പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് വി കെ ശ്രീകണ്ഠന്‍ എംപി. ഇരട്ടപദവി ഒഴിവാക്കാനാണ് രാജി എന്നാണ് വിശദീകരണം. വി കെ ശ്രീകണ്ഠന്‍ സ്ഥാനം ഒഴിയണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എ വി ഗോപിനാഥ് അടക്കമുള്ള ജില്ലാ നേതാക്കളാണ് ആവശ്യമുയര്‍ത്തിയത്.

രാജിക്കത്ത് എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അയച്ചുവെന്ന് വി കെ ശ്രീകണ്ഠന്‍ അറിയിച്ചു. പാലക്കാട്ടെ ജനപ്രതിനിധിയെന്ന നിലയില്‍ പൂര്‍ണ സമയം പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് പാര്‍ട്ടിയോട് അഭ്യര്‍ത്ഥിച്ചു. ഇന്ന് തന്നെ രാജി അംഗീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് വി കെ ശ്രീകണ്ഠന്‍.

Story Highlights: palakkad, congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here