Advertisement

പാലക്കാട് 2592 പേർക്ക് കൊവിഡ്

May 27, 2021
Google News 1 minute Read
2592 covid cases palakkad

പാലക്കാട് ജില്ലയിൽ ഇന്ന് 2592 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 1259 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 1318 പേർ, 11 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 4 പേർ എന്നിവർ ഉൾപ്പെടും. 3144 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ആകെ 10569 പേർക്ക് പരിശോധന നടത്തിയതിലാണ് 2592 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 24.52 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 20954 ആയി.

ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം വയനാട്, കാസർഗോഡ് ജില്ലകളിലും 2 പേർ കൊല്ലം ജില്ലയിലും 4 പേർ പത്തനംതിട്ട ജില്ലയിലും 5 പേർ ആലപ്പുഴ ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ കോട്ടയം ജില്ലയിലും 10 പേർ കണ്ണൂർ ജില്ലയിലും 13 പേർ എറണാകുളം ജില്ലയിലും 18 പേർ കോഴിക്കോട് ജില്ലയിലും 23 പേർ തിരുവനന്തപുരം ജില്ലയിലും 48 പേർ തൃശ്ശൂർ ജില്ലയിലും 142 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

Story Highlights: 2592 covid cases in palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here