Advertisement

ആലപ്പുഴയിലും ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തു

May 27, 2021
Google News 1 minute Read

ആലപ്പുഴ ജില്ലയിലും ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തു. ഓണാട്ടുകരയിലെ പത്തിയൂര്‍ പഞ്ചായത്തിലെ 72കാരനാണ് രോഗബാധ കണ്ടെത്തിയത്. പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് ഇദ്ദേഹത്തിന്റെ താമസം. ഒരുമാസം മുമ്പ് കൊവിഡ് ഭേദമായ ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസമാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്.

മാവേലിക്കരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിശദമായ ചികിത്സയ്ക്ക് ഇദ്ദേഹത്തെ തിരുവല്ലയിലുള്ള മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രക്ത സ്രാവത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മേഖലയില്‍ കൂടുതല്‍ പരിശോധന നടന്നുവരികയാണ്.

Story Highlights: Black fungus reported in Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here