Advertisement

പ്ലസ് വൺ പരീക്ഷ നടത്താനുള്ള നിർദേശം പൊതു വിദ്യാഭ്യാസ വകുപ്പിന് നൽകിയതായി മുഖ്യമന്ത്രി

May 27, 2021
Google News 0 minutes Read

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഓണാവധി അടുപ്പിച്ചു നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പരീക്ഷ നടത്തിപ്പിന്റെ ക്രമീകരണത്തിന് പൊതു വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയെന്നും അദ്ദേഹം അറിയിച്ചു. പരീക്ഷ നടത്തരുതെന്ന പല അഭിപ്രായങ്ങൾ നിലനിൽക്കെയാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്.

എസ് എസ്എൽസി , ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയത്തിന് നിർദ്ദേശിക്കപ്പെട്ട അധ്യാപകർ കൊവിഡ് ഡ്യുട്ടിക്ക് ഉണ്ടെങ്കിൽ അവരെ ഒഴിവാക്കും. ഓൺലൈൻ അഡ്വൌസിന്റെ വേഗത വർധിപ്പിക്കാൻ പിഎസ്സിക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here