കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് പരിശോധനയും ചികിത്സയും ആരംഭിച്ചു

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് പരിശോധനയും ചികിത്സയും ആരംഭിച്ചു. രോഗബാധിതര്‍ക്ക് കിടത്തി ചികിത്സക്ക് ഓക്‌സിജന്‍ ബെഡ് ഉള്‍പ്പെടെ വിപുലമായ സജ്ജീകരണങ്ങളാണ് ഉള്ളത്. മഹാമാരിക്കൊപ്പം മഴയും ഭീഷണിയാകുന്ന ഘട്ടത്തില്‍ കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികിത്സ തുടങ്ങിയത് ആശ്വാസമാവുകയാണ്.
ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകളും മെഡിക്കല്‍ കോളജില്‍ തുടങ്ങി. പരിശോധനയില്‍ പോസിറ്റിവാകുന്നവര്‍ക്ക് ആവശ്യമെങ്കില്‍ കിടത്തി ചികിത്സയ്ക്കും സൗകര്യമായി. നിലവിലുള്ള 120 കിടക്കകളിലും ഓക്സിജന്‍ സംവിധാനം ഉണ്ട്. മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നും ലഭിക്കും.
രണ്ടു ഘട്ടങ്ങളിലായി 240 കിടക്കകളാണ് കൊവിഡ് ചികിത്സയ്ക്കായി കോന്നി മെഡിക്കല്‍ കോളജില്‍ തയാറാകുന്നത്. വെന്റിലേറ്ററും സംവിധാനവും പൂര്‍ണ തോതില്‍ സജ്ജമായി. കൊവിഡ് മൂന്നാം തരംഗവും മുന്നില്‍ കണ്ടാണ് ഒരുക്കങ്ങളെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കൊവിഡ് ഡ്യൂട്ടിയില്‍ ജോലി ചെയ്യുന്ന ജീവനകാര്‍ക്ക് ആശുപത്രിയില്‍ താമസ സൗകര്യവുമുണ്ട്.
Story Highlights: medical college, konni, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here