Advertisement

ശസ്ത്രക്രിയ വിജയകരമായില്ലെങ്കിൽ കളി അവസാനിപ്പിക്കും: ജോഫ്ര ആർച്ചർ

May 27, 2021
Google News 2 minutes Read
Jofra Archer play cricket

കൈമുട്ടിനു ചെയ്ത ശസ്ത്രക്രിയ വിജയകരമായില്ലെങ്കിൽ ക്രിക്കറ്റ് കളി അവസാനിപ്പിക്കുമെന്ന് ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ. കൈമുട്ടിനേറ്റ പരുക്കിന് ശാശ്വത പരിഹാരമാണ് വേണ്ടതെന്നും ശസ്ത്രക്രിയ വിജയകരമായില്ലെങ്കിൽ താൻ കരിയർ അവസാനിപ്പിക്കുമെന്നുമാണ് ആർച്ചർ വെളിപ്പെടുത്തിയത്.

“ഒരു വർഷത്തിലെ ഏതാനും ആഴ്ചകൾ നഷ്ടപ്പെടുന്നതല്ല ഞാൻ ഇപ്പോൾ പരിഗണിക്കുന്നത്. എന്നെ സംബന്ധിച്ച് കരിയറിൽ ഇനിയും കുറേ വർഷങ്ങൾ ബാക്കിയുണ്ട്. അതാണ് എന്റെ പരിഗണനയിൽ ഉള്ളത്. കൈമുട്ടിനേറ്റ പരുക്കിന് ശാശ്വതമായ ഒരു പരിഹാരമാണ് വേണ്ടത്. ഇപ്പോൾ നടത്തിയ ശസ്ത്രക്രിയ പൂർണവിജയമായില്ല എങ്കിൽ ഞാൻ ക്രിക്കറ്റ് ഉപേക്ഷിക്കും. അതുകൊണ്ടു തന്നെ പെട്ടെന്ന് കളി പുനരാരംഭിക്കണമൊന്നും എനിക്കില്ല. എനിക്കും എന്റെ കരിയറിനും ഏറ്റവും നല്ലത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഞാൻ കാത്തിരിക്കുന്നത്.”- ആർച്ചർ പറഞ്ഞു.

രണ്ട് തവണയാണ് ആർച്ചറിൻ്റെ കൈമുട്ടിന് ശസ്ത്രക്രിയ നടത്തിയത്. കൈമുട്ട് വേദനയെ തുടർന്ന് ന്യൂസീലൻഡിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് ആർച്ചറെ പുറത്താക്കിയിരുന്നു. രണ്ട് ആഴ്ചകൾക്കു മുൻപ് കെൻ്റിനെതിരായ മത്സരത്തിൽ സസക്സിനായി കളത്തിലിറങ്ങിയ ആർച്ചർ കൈവേദനയെ തുടർന്ന് അഞ്ച് ഓവറുകൾ മാത്രമാണ് എറിഞ്ഞത്. ഫിഷ് ടാങ്ക് പൊട്ടി കയ്യിൽ ചില്ല് കൊണ്ട് പരുക്ക് പറ്റിയ ആർച്ചറിന് ഐപിഎൽ ഉൾപ്പെടെ നഷ്ടമായിരുന്നു.

Story Highlights: Jofra Archer: ‘If I don’t get this right, I won’t play any cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here