Advertisement

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഓൺലൈനിൽ; ഉദ്‌ഘാടനം നാളെ

May 27, 2021
Google News 1 minute Read

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഇത്തവണ ഓൺലൈനിൽ. ഡി.സി. ബുക്ക്‌സും, ഡി.സി. കിഴക്കേമുറി ഫൗണ്ടേഷനും സംയുക്തമായി കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഇ പതിപ്പ് (eKLF) നാളെ തുടക്കമാകും. രാവിലെ പത്ത് മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം നിർവഹിക്കും.

‘കവിതയിലെ കാലമുദ്രകള്‍’ എന്ന വിഷയത്തില്‍ സച്ചിദാനന്ദനുമായി ഡോ. പി സുരേഷ് നടത്തുന്ന സംവാദത്തോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് അന്താരാഷ്ട്ര കാവ്യോത്സവം നടക്കും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ സച്ചിദാനന്ദന്റെ എഴുപത്തഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കാവ്യോത്സവം പലസ്തീന്‍ കവി അസ്മ അസെ, ലക്ഷദ്വീപ് കവി ഇസ്മത്ത് ഹുസൈന്‍ എന്നിവരുടെ കവിതകളോടെ ആരംഭിക്കും. വൈകിട്ട് ഏഴ് മണിക്ക് കാവ്യോത്സവം സമാപിക്കും.

അന്താരാഷ്ട്ര കാവ്യോത്സവത്തില്‍ ഫലസ്തീന്‍, ഇസ്രായേല്‍, ദക്ഷിണാഫ്രിക്ക, ഇറ്റലി, അമേരിക്ക, അയര്‍ലണ്ട് തുടങ്ങി ഒന്‍പതുരാജ്യങ്ങളില്‍ നിന്നുള്ള കവികളോടൊപ്പം തസ്ലീമ നസ്രീന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സല്‍മ, കെ ജി ശങ്കരപ്പിള്ള, ചന്ദ്രകാന്ത് പാട്ടില്‍, കുട്ടിരേവതി, നിഷി ചൌള, പി പി രാമചന്ദ്രന്‍, റഫീക്ക് അഹമ്മദ് തുടങ്ങി അമ്പതിലേറേ കവികള്‍ പങ്കെടുക്കുന്നു.

2022 ജനുവരിയില്‍ കോഴിക്കോട് കടപ്പുറത്തു നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വരെയുള്ള മാസങ്ങളില്‍ ഇന്ത്യയിലും വിദേശത്തുമുള്ള എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന വിവിധ സംവാദങ്ങളും പ്രഭാഷണങ്ങളും നടക്കും.

ഡി സി ബുക്‌സിന്റെ യു ട്യൂബ്, ഫേസ്ബുക്ക് പേജിലൂടെ eKLF കാണുകയും പങ്കാളികളാവുകയും ചെയ്യാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here