Advertisement

ഇതര സംസ്ഥാന തൊഴിലാളികളുമായി പോയ ടൂറിസ്റ്റ് ബസ് തൊഴിലാളികളുടെ ജീവിതം ദുരിതം; അടിയന്തര ഇടപെടൽ ആവശ്യം

May 27, 2021
Google News 1 minute Read

ഇതര സംസ്ഥാന തൊഴിലാളികളുമായി കേരളത്തിന് പുറത്തേക്ക് പോയ ടൂറിസ്റ്റ് ബസുകൾ തിരികെയെത്തിക്കാൻ അടിയന്തര നടപടി വേണമെന്ന് കോൺട്രാക്ട് ക്യാരേജ് അസോസിയേഷൻ. ഇടനിലക്കാരുടെ ഇടപെടലാണ് ബസുകൾ തിരികെയെത്താൻ വൈകുന്നതിന് കാരണമെന്നാണ് ആരോപണം.

കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാനാണ് ടൂറിസ്റ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സർവീസ് നടത്തിയത്. എന്നാൽ ബസുടമകൾക്കും തൊഴിലാളികൾക്കും ഇടയിൽ നിന്ന ഏജന്റുമാർ അമിത തുകയാണ് യാത്രയ്ക്കായി ഈടാക്കിയതെന്നാണ് യാത്രക്കാരുടെ പരാതി. ഇതിന് പുറമേ ബസ് ഉടമകളിൽ നിന്ന് കമ്മിഷൻ ഉൾപ്പെടെ ഈടാക്കിയതും ഉടമകളെ പ്രതിസന്ധിയിലാക്കി. കൂടാതെ എറണാകുളം റെയിൽവേ സ്റ്റേഷൻ, പെരുമ്പാവൂർ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇടനിലക്കാർ ഗുണ്ടകളെ പോലെയാണ് പെരുമാറുന്നതെന്നും ഇവർ ആരോപിക്കുന്നു.

കുടുങ്ങിക്കിടക്കുന്ന ബസുകൾ യാത്രക്കാർ ഇല്ലാതെയാണ് മടങ്ങി എത്തുന്നതെങ്കിൽ വലിയ നഷ്ടമാണ് ഉടമകൾക്ക് നേരിടേണ്ടി വരിക. എന്നാൽ യാത്രക്കാരെ കയറ്റിവരാൻ ഒരു ബസിന് ഒരു ലക്ഷം രൂപയെങ്കിലും വേണമെന്നാണ് ഇടനിലക്കാർ വാശിപിടിക്കുന്നത്. ഇതുമൂലം പ്രതിസന്ധി ഘട്ടത്തിലും ടൂറിസ്റ്റ് ബസുകൾക്ക് സർവീസ് നടത്താനാകുന്നില്ല. അസമിലും ബംഗാളിലുമായി 495 സ്വകാര്യ ടൂറിസ്റ്റ് ബസുകളാണ് കുടുങ്ങിക്കിടക്കുന്നത്.

Story Highlights: tourist buses from kerala stucked in asam, bengal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here