ചെല്ലാനത്തെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണും; 16 കോടിയുടെ കടല്‍ഭിത്തി നിര്‍മാണം ഉടന്‍

ചെല്ലാനത്തെ പ്രശ്നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണുമെന്ന് മന്ത്രിമാരായ പി രാജീവും , സജി ചെറിയാനും പറഞ്ഞു. കടലാക്രമണം തടയുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രിമാര്‍. കൊവിഡ് വ്യാപനം രൂക്ഷമായ ചെല്ലാനത്ത് പ്രത്യേക വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.
മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉള്ള സംഘം ചെല്ലാനത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. ടെട്രാപോഡ് ഉപയോഗിച്ച് കടല്‍ഭിത്തി കെട്ടുകയും സമീപത്തെ തോടുകള്‍ ഉടന്‍ ശുചീകരിക്കുകയും ചെയ്യും. 16 കോടി ചിലവഴിച്ചുള്ള ടെട്രാപോഡ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി കെട്ടല്‍ ഉടന്‍ ആരംഭിക്കും. 8 കോടി ചെലവഴിച്ചുള്ള ജിയോ ട്യൂബ് നിര്‍മ്മാണവും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here