Advertisement

’17 സ്ത്രീകൾ ലൈംഗികാരോപണം ഉന്നയിച്ചയാൾ’; വൈരമുത്തുവിനെതിരെ പ്രതിഷേധിച്ച് റിമ കല്ലിങ്കൽ

May 27, 2021
Google News 0 minutes Read

മീ ടൂ ആരോപിതനായ തമിഴ് കവിയും ഗാനരചിയിതാവുമായ വൈരമുത്തുവിന് ഒ.എൻ.വി. പുരസ്‌കാരം നൽകിയതിൽ പ്രതിഷേധിച്ച് നടി റിമ കല്ലിങ്കൽ. പുരസ്‌കാരം നൽകിയ ഒ.എൻ.വി. കൾച്ചറൽ അക്കാദമിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ചിത്രം പങ്കിട്ടുകൊണ്ടാണ് റിമയുടെ പോസ്റ്റ്.

17 സ്ത്രീകൾ വൈരമുത്തുവിനെതിരെ ലൈംഗിക അതിക്രമ ആരോപണം ഉയർത്തിയതിനെ ഓർമപ്പെടുത്തിക്കൊണ്ടായിരുന്നു റിമയുടെ വിമർശനം. ഒറ്റ വരി ട്വീറ്റിലൂടെയുള്ള താരത്തിന്റെ പ്രതികരണം ചുരുങ്ങിയ സമയത്തിനകം വൈറലായി. നിരവധി പേർ പിന്തുണ പ്രഖ്യാപിച്ച് എത്തുകയും ചെയ്തു.

ഇന്നലെയാണ് ഒ.എൻ.വി. സാഹിത്യ പുരസ്‌കാരത്തിന് വൈരമുത്തു അർഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.‌‌‌‌ പിന്നാലെ ഗായിക ചിന്മയി ശ്രീപദ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. വൈരമുത്തുവിനു പുരസ്കാരം നൽകിയതു കണ്ട് അന്തരിച്ച ശ്രീ ഒ.എൻ.വി. അഭിമാനിക്കുന്നുണ്ടാകും എന്നായിരുന്നു ഗായികയുടെ പരിഹാസം.

2018ലാണ് വൈരമുത്തുവിനെതിരെ ലൈഗിംക അതിക്രമ ആരോപണം ഉയർന്നത്. ‌പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതിയാണ് വൈരമുത്തുവിനെതിരെ ആദ്യമായി ആരോപണം ഉന്നയിച്ചത്. വൈരമുത്തുവിന്റെ കോടമ്പാക്കത്തുള്ള വീട്ടിൽ വച്ച് കടന്നുപിടിച്ചു ചുംബിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം. പിന്നാലെ ചിന്മയി ശ്രീപദയും ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. തുടർന്ന് വൈരമുത്തുവിനെതിരെ നിരവധി ആരോപണങ്ങളാണു മീ ടൂവിന്റെ ഭാഗമായി എത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here