Advertisement

മലപ്പുറം; കൊവിഡ് കേസുകൾ കുറയുന്നു, ഇന്ന് ടിപിആർ 16.8 % മാത്രം

May 27, 2021
Google News 1 minute Read

ട്രിപ്പിള്‍ ലോക്ഡൗൺ തുടരുന്ന മലപ്പുറത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 16.8 % മാത്രമാണ്. ഇന്നലെ 21.62 ശതമാനവും ചൊവ്വാഴ്ച ഇത് 26.57 ശതമാനവുമായിരുന്നു. 25045 പേരില്‍ നടത്തിയ പരിശോധനയില്‍ 4212 പേർക്കാണ് ജില്ലയില്‍ ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്.

ടിപിആര്‍ 42 % ആയതോടെയാണ് രണ്ടാഴ്‌ച മുമ്പ് മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗൺ പ്രഖ്യാപിച്ചത്. അന്ന് ഒരു ദിവസത്തെ രോഗികളുടെ എണ്ണം ആറായിരത്തിനടുത്തും എത്തിയിരുന്നു. ടിപിആറും രോഗികളുടെ എണ്ണവും കുറയാത്തത് കാരണം മറ്റ് മൂന്ന് ജില്ലകളില്‍ പിൻവലിച്ചിട്ടിട്ടും മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗൺ നീട്ടുകയായിരുന്നു. ട്രിപ്പിള്‍ ലോക്ഡൗൺ ഫലപ്രാപ്തിയിലെത്തുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Story Highlights: Test positivity rate is very less in Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here