കൊവിഡ് ഉദ്ഭവിച്ചത് ലാബിൽ നിന്നോ?; 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ബൈഡൻ

കൊറോണ വൈറസ് ആരംഭിച്ചത് ചൈനയിലെ ലാബിൽ നിന്നോ അതെ മൃഗങ്ങളിൽ നിന്നോ എന്ന ചോദ്യവുമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. ഇക്കാര്യത്തിൽ 90 ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് നൽകണമെന്ന് ഇന്റലിജിൻസ് ഏജൻസികൾക്ക് ബൈഡൻ നിർദേശം നൽകി.
ലോകമെമ്പാടുമുള്ള 34 ലക്ഷത്തിലധികം ജനങ്ങളെ കൊന്നൊടുക്കിയ കൊറോണ വൈറസിന്റെ ഉദ്ഭവം എവിടെ നിന്ന് ആണെന്ന വിഷയത്തിൽ അന്വേഷണ ഏജൻസികൾ ഇത് വരെ ഒരു നിഗമനത്തിൽ എത്തിയിട്ടില്ല. ചൈനയിലെ വുഹാനിലുള്ള വെറ്റ് മാർക്കറ്റിൽ വിൽപ്പനയ്ക്ക് വെച്ച മൃഗങ്ങളിൽ നിന്നാണോ അതോ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിൽ നിന്നാണോ എന്നതിലാണ് ഇപ്പോഴും വ്യക്തത വരാത്തത്.
അന്തിമ റിപ്പോർട്ട് ചൈനക്കും യു.എസ്. നും അന്തിമമാണ്. മഹാമാരിയുടെ പിന്നിൽ തങ്ങൾ അല്ലാ എന്ന നിലപാടിലാണ് ചൈന. എന്നാൽ ലാബിൽനിന്നു പുറത്തുവന്ന വൈറസാണിതെന്ന നിഗമനമാണ് യുഎസിലെ റിപ്പബ്ലിക്കൻ പക്ഷത്തുള്ളവർ പുലർത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here