Advertisement

അതിരപ്പള്ളി പദ്ധതി; സമവായമുണ്ടാക്കുമെന്ന വൈദ്യുതി മന്ത്രിയുടെ പ്രസ്താവനയിൽ ആശങ്ക; വി ഡി സതീശൻ

May 27, 2021
0 minutes Read

അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് സമവായമുണ്ടാക്കുമെന്ന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പ്രസ്താവന ആശങ്ക ഉണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനം സർക്കാരിനെ വലിയ ഭൂരിപക്ഷത്തിൽ ജയിപ്പിച്ചത് അവരുടെ അഭിപ്രായം ശ്രദ്ധയോടെയും നിഷ്പക്ഷമായും കേൾക്കുന്നതിനാണ്. മുഖ്യമന്ത്രിയിൽ നിന്നും വൈദ്യുതി മന്ത്രിയിൽ നിന്നും ഉജിതമായ തീരുമാനം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം വിവിധ പ്രശ്‌നങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഇപ്പോൾ വൻ ജലവൈദ്യുത പദ്ധതികളല്ല വേണ്ടത്. പരിസ്ഥിതിയെ മാറ്റി മറിച്ചുകൊണ്ടുള്ള വൻകിട പദ്ധതി കേരളത്തിൻറെ പരിസ്ഥിതി താങ്ങില്ല. ഇപ്പോൾ കടൽകയറിയും പുഴകൾ കരകവിഞ്ഞും മലകളിടിഞ്ഞും പ്രകൃതി തിരിച്ചടിക്കുന്നത് ഏറ്റുവാങ്ങുകയാണ് കേരളമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

അതിരപ്പള്ളി പദ്ധതി വേണ്ട എന്നതുതന്നെയാണ് യുഡിഎഫിന്റെ നിലപാട്. ഇതേ നിലപാടായിരിക്കും യുഡിഎഫ് ഇക്കാര്യത്തിൽ തുടർന്നും സ്വീകരിക്കുകയെന്ന് പ്രതിപക്ഷ നേതാവ് പ്രസ്താവനയിൽ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top