Advertisement

നയപ്രഖ്യാപനം; കഴിഞ്ഞ സർക്കാരിൻറെ വാഴ്ത്തുപാട്ടെന്ന് വി മുരളീധരൻ; വെറും ആവർത്തനമെന്ന് കെ സുരേന്ദ്രൻ

May 28, 2021
Google News 0 minutes Read

നിയമസഭയിൽ ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗം നിരാശപ്പെടുത്തുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളധരൻ. നിയമസഭയിൽ പുതിയ സർക്കാരിന്റെ നയങ്ങളാണ് പ്രതീക്ഷിച്ചത്, എന്നാൽ കേട്ടത് കഴിഞ്ഞ സർക്കാരിന്റെ വാഴ്ത്തുപാട്ടാണെന്നും അദ്ദേഹം പറഞ്ഞു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി നൽകിയാൽ സർക്കാരിൻറെ നയമാവില്ല, ജനങ്ങൾ നേരിടുന്ന പൊള്ളുന്ന പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണ് നയത്തിലൂടെ പ്രഖ്യാപിക്കേണ്ടതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

കഴിഞ്ഞ നയപ്രഖ്യാപനത്തിന്റെ ആവർത്തനം മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പ്രതികരിച്ചു. കൊവിഡ് ദുരന്ത നിവാരണത്തിനുള്ള പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചെങ്കിലും നയപ്രഖ്യാപനം തീർത്തും നിരാശാജനകമായി. കൊവിഡ് മരണം കുറച്ചു കാണിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.

അഞ്ച് വർഷം കൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ തവണയും നടത്തിയതാണ്. എത്രപേർക്ക് ഒന്നാം പിണറായി സർക്കാർ ജോലി കൊടുത്തുവെന്ന് വ്യക്തമാക്കണം. കെസ്ആർടിസി പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള നടപടികളൊന്നും നയപ്രഖ്യാപനത്തിൽ ല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here