Advertisement

യെദ്യൂരപ്പയ്‌ക്കെതിരെ ബിജെപിയിലെ ഒരു വിഭാഗം രംഗത്ത്

May 28, 2021
1 minute Read

കർണാടകയിൽ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്‌ക്കെതിരെ ബിജെപിയെ ഒരു വിഭാഗം രംഗത്ത്. ഭരണകക്ഷിയായ ബിജെപിയിലെ ഒരുവിഭാഗം എംഎൽഎമാരും മന്ത്രിമാരുമാണ് മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.
യെദ്യൂരപ്പയെ മാറ്റാൻ മന്ത്രിമാരിൽ ചിലരും എംഎൽഎമാരും ശ്രമം നടത്തുന്നുണ്ടെന്ന് റവന്യൂമന്ത്രി ആർ.അശോക് പറഞ്ഞിരുന്നു. അതിനിടെ ടൂറിസം മന്ത്രി സി.പി യോഗേശ്വരൻ, എംഎൽഎ അരവിന്ദ് ബെല്ലാഡ് എന്നിവർ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു റവന്യൂ മന്ത്രിയുടെ പ്രതികരണം. മാസങ്ങൾക്ക് മുൻപ് തന്നെ ബി.എസ് യെദ്യൂരപ്പയ്‌ക്കെതിരെ പാർട്ടിയിലെ തന്നെ അംഗങ്ങൾ രംഗത്തെത്താൻ തുടങ്ങിയിരുന്നു. മുതിർന്ന നേതാക്കളടക്കം മുഖ്യമന്ത്രിക്കെതിരെ ഗവർണർക്ക് കത്തും നൽകിയിരുന്നു. കൊവിഡ് പ്രതിരോധത്തിനും ജനതാത്പര്യം സംരക്ഷിക്കാനുമായിരിക്കും തന്റെ ശ്രദ്ധയെന്നാണ് യെദ്യൂരപ്പയുടെ പ്രതികരണം.

Story Highlights: BS Yediyurappa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top