കൊവിഡ് നിയന്ത്രണം; ടി.പി.ആർ കുറഞ്ഞാൽ ലോക്ക്ഡൗണിൽ ഇളവ്; മാർഗനിർദേശം നീട്ടി കേന്ദ്രം

കൊവിഡ് നിയന്ത്രണങ്ങളുടെ മാർഗനിർദേശം ജൂൺ 30 വരെ നീട്ടി കേന്ദ്ര സർക്കാർ. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിൽ പ്രാദേശിക നിയന്ത്രണങ്ങൾ തുടരണം എന്നാണ് നിർദേശം. ലോക്ക്ഡൗൺ പിൻവലിക്കുന്നത് ഉചിതമായ സമയത്ത് മാത്രമായിരിക്കണം. ഘട്ടം ഘട്ടമായി വേണം ലോക്ക്ഡൗൺ പിൻവലിക്കാൻ. 10 ശതമാനം കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഉണ്ടെങ്കിൽ നിയന്ത്രണം തുടരണമെന്ന് നിർദ്ദേശമുണ്ട്.
രാജ്യത്ത് കഴിഞ്ഞ 20 ദിവസമായി കൊവിഡ് കേസുകൾ കുറഞ്ഞു വരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. സംസ്ഥാനങ്ങളിൽ ആക്ടീവ് കേസുകളുടെ എണ്ണം കുറഞ്ഞു. നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാലും കേസുകൾ കുറയുമെന്ന് തന്നെയാണ് കരുതുന്നത് എന്നും ആരോ?ഗ്യ മന്ത്രാലയം വൃത്തങ്ങൾ പറഞ്ഞു.
എന്നാൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ നീട്ടാനാണ് സാധ്യത. ഏപ്രിൽ 29 ന് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ ജൂൺ 30 വരെ തുടരണമെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. കണ്ടെയ്ൻമെന്റ് സോണുകൾ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിലൂടെ രോഗവ്യാപനവും പുതിയ രോഗികളുടെ എണ്ണവും കുറയ്ക്കാൻ സാധിച്ചുവെന്ന് കേന്ദ്രസർക്കാർ വിലയിരുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here