Advertisement

ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ നീക്കും; ഇതാണ് ശരിയായ സമയം; കെജ്രിവാൾ

May 28, 2021
Google News 0 minutes Read

ഡൽഹിയിൽ തിങ്കളാഴ്ച മുതൽ ഘട്ടം ഘട്ടമായി ലോക്ക്ഡൗൺ പിൻവലിച്ച് തുടങ്ങുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കൊവിഡ് വ്യാപനത്തെ ശക്തമായി പിടിച്ചുനിർത്താൻ സഹായിച്ച ജനങ്ങളോടെ അദ്ദേഹം നന്ദി അറിയിച്ചു.

അൺലോക്കുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ അതോറിറ്റിയുമായി കൂടിക്കാഴ്ച നടത്തി. ലോക്ക്ഡൗൺ നടപ്പാക്കിയതിലൂടെ കൈവരിച്ച നേട്ടം നഷ്ടപ്പെടാതിരിക്കാൻ, ഘട്ടം ഘട്ടമായി പിൻവലിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്.

താഴെ തട്ടിലുള്ള ആളുകൾക്ക് ഗുണം ലഭിക്കുന്ന തരത്തിൽ നിയന്ത്രണങ്ങൾ പിൻവലിക്കാൻ സർക്കാർ ശ്രദ്ധിക്കും. വ്യാവസായിക മേഖലകളിൽ തിങ്കളാഴ്ച മുതൽ പ്രവർത്തനാനുമതി നൽകും. നിർദ്ദിഷ്ട സംയുക്തങ്ങളിൽ, നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ തൊഴിലാളികളെ അനുവദിക്കും.

ഓരോ ആഴ്ചയും, പൗരന്മാരുടെ നിർദ്ദേശങ്ങളുടെയും വിദഗ്ദ്ധരുടെയും അഭിപ്രായത്തെ അടിസ്ഥാനമാക്കി കൂടുതൽ ഇളവുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അണുബാധയുടെ തോത് വീണ്ടും വർദ്ധിക്കുകയാണെങ്കിൽ അൺലോക്കിംഗ് നിർത്തിവയ്ക്കും. അതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here