ഏഴ് മാസത്തിന് ശേഷം ജിഎസ്ടി കൗൺസിൽ ഇന്ന് യോഗം ചേരും

ഏഴ് മാസത്തിനുശേഷം ജിഎസ്ടി കൗൺസിൽ ഇന്ന് യോഗം ചേരും. കൊവിഡ് വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കുന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമെടുക്കും. കൊവിഡ് വാക്‌സിൻ,മരുന്ന്, കൊവിഡുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കൾ എന്നിവയുടെ നികുതി സംബന്ധിച്ച ചർച്ചയ്ക്കാണ് യോഗത്തിൽ പ്രഥമ പരിഗണന. കൊവിഡ് നികുതി പൂർണമായും ഒഴിവാക്കാനുള്ള നിർദേശത്തെ പിന്തുണയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ അഞ്ച് ശതമാനം നികുതിയാണ് കൊവിഡ് വാക്‌സിന് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് പൂർണമായി ഒഴിവാക്കണമെന്ന് വിവിധ സംസ്‌ഥാന സർക്കാരുകൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നികുതി നിരക്ക് പൂർണമായി ഉപേക്ഷിക്കുക അല്ലെങ്കിൽ 0.1 ശതമാനമായി കുറയ്‌ക്കുക ഈ രണ്ട് നിർദേശങ്ങളാണ് ധനമന്ത്രാലയത്തിന്റെ പരിഗണനയിൽ.
സ്വന്തമായി വാക്‌സിൻ വാങ്ങേണ്ടി വരുന്നതും കൊവിഡ് രണ്ടാം തരംഗവും പല സംസ്ഥാനങ്ങളിലേയും സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിക്കുന്നുണ്ട്. ഇതിനെ മറികടക്കാനുള്ള നിർദ്ദേശങ്ങൾ വേണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights: GST council meeting today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here