പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ മമതാ ബാനര്‍ജി പങ്കെടുത്തില്ല; റിപ്പോര്‍ട്ട് കൈമാറിയ ശേഷം മടങ്ങി

യാസ് ചുഴലിക്കൊടുങ്കാറ്റ് വിതച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുത്തില്ല.പ്രധാനമന്ത്രിക്ക് നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് കൈമാറിയ ശേഷം അവലോകന യോഗത്തില്‍ പങ്കെടുക്കാതെ മമത മടങ്ങി.
വെസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലെ കലൈകുന്ദ വ്യോമതാവളത്തിലായിരുന്നു പ്രധാനമന്ത്രി മോദിയും മമതയും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു. പ്രധാനമന്ത്രി വിളിച്ച യോഗം സംബന്ധിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്ന് മമത പറഞ്ഞു.
ദിഗയില്‍ ഒരു യോഗം ഉണ്ടായിരുന്നു.കലൈകുന്ദയില്‍ എത്തിനാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് കൈമാറി 20,000 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ അനുമതിയോടെ മടങ്ങി- മമത എഎന്‍ഐയോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മോദിയും മമതയും കൂടിക്കാഴ്ച നടത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here