ലക്ഷദ്വീപിന് പിന്തുണയുമായി എം.കെ സ്റ്റാലിൻ

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് പുന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ലക്ഷദ്വീപിലെ സമാധാനം തകർക്കുന്ന തരത്തിലുള്ള ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുന്ന പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കണമെന്ന് സ്റ്റാലിൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ദ്വീപിൽ നടത്തുന്ന ഭരണപരിഷ്‌കാരങ്ങൾ മുസ്ലിം വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതാണെന്നും വൈവിധ്യത്തിലാണ് ഇന്ത്യയുടെ ശക്തിയെന്ന് മറക്കരുതെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു. അതേസമയം നയങ്ങൾ, ദ്വീപിലെ ജനങ്ങളുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണെന്ന് എംഡിഎംകെ നേതാവ് വൈകോ എംപി പറഞ്ഞു. അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Highlights: lakshadweep, praphul patel, m k stalin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here