Advertisement

യുഡിഎഫിന്റെ ഏകോപന സമിതി യോഗം ഇന്ന്; തെരഞ്ഞെടുപ്പ് പരാജയവും ചർച്ച

May 28, 2021
Google News 1 minute Read

യുഡിഎഫിന്റെ ഏകോപന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ പതിനൊന്ന് മണിക്കാണ് യോഗം ചേരുക. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള ആദ്യ മുന്നണി യോഗമാണ് ഇന്ന് നടക്കുക.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ യുഡിഎഫ് ചെയർമാനായി ഇന്ന് പ്രഖ്യാപിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചും യോഗത്തിൽ ചർച്ചകളുണ്ടാകും. സഭാ സമ്മേളനം ചേരുന്ന സാഹചര്യത്തിൽ നിയമസഭയിൽ സ്വീകരിക്കേണ്ട നിലപാടുകളും ചർച്ചയാകും. യോഗത്തിൻ മുൻപ് കക്ഷി നേതാക്കൾ കെപിസിസി ആസ്ഥാനത്തിന് മുന്നിൽ ലക്ഷദ്വീപ് വിഷയത്തിൽ പ്രതിഷേധം സംഘടിപ്പിക്കും.

Story Highlights: udf meeting, kpcc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here