സർക്കാർ ജോലി വാഗ്ദാനം കടലാസിലൊതുങ്ങി; ഏഷ്യന്‍ ഗെയിംസ് ജേതാവ് വി.കെ. വിസ്‌മയ കേരളം വിടുന്നു

സർക്കാർ വാഗ്ദാനം ചെയ്ത ജോലി കിട്ടാതായതോടെ ഒരു താരം കൂടി കേരളം വിടുന്നു. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വി.കെ. വിസ്‌മയയാണ് കേരളം വിടാനൊരുങ്ങുന്നത്. ജക്കാർത്ത ഏഷ്യാഡിൽ സ്വർണം നേടിയതിന് പിന്നാലെയാണ് വി.കെ. വിസ്മയ ഉൾപ്പടെയുള്ള താരങ്ങൾക്ക് സംസ്ഥാന സർക്കാർ ജോലി വാഗ്ദാനം ചെയ്തത്.
എന്നാൽ കൊല്ലം മൂന്നായിട്ടും ജോലി ഇപ്പോഴും കടലാസുകളിൽ മാത്രമായി ഒതുങ്ങി. ടോക്യോ ഒളിംപിക്‌സിനായി പട്യാലയിലെ ദേശീയ ക്യാമ്പിൽ പരിശീലനത്തിലാണ് ഇപ്പോള്‍ വിസ്‌മയ.
കേരളം കൈവിട്ട വിസ്‌മയക്ക് സ്‌പോർട്സ് ക്വാർട്ടയിൽ ജോലി ഉത്തരവ് നൽകിയിരിക്കുകയാണിപ്പോൾ ബാങ്ക് ഓഫ് ഇന്ത്യ. പതിനഞ്ച് ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here