Advertisement

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നീക്കങ്ങൾ ശക്തമാക്കി നേതാക്കൾ

May 29, 2021
Google News 1 minute Read

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് നേതാക്കൾ. കെപിസിസി അധ്യക്ഷ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ, ഹൈക്കമാൻഡ് ഉടൻ തീരുമാനം കൈകൊള്ളണമെന്ന നിലപാടിലാണ്. സുപ്രധാന യോഗങ്ങളിൽ നിന്ന് വിട്ടുനിന്നുകൊണ്ട് മുല്ലപ്പള്ളി സമ്മർദം ശക്തമാക്കുന്നതിനാൽ വേഗത്തിൽ പുനസംഘടന പ്രതീക്ഷിക്കാം. ഈ സാഹചര്യത്തിലാണ് അധ്യക്ഷ പദവിക്കായുള്ള ചരടുവലികൾ നേതാക്കൾ ശക്തമാക്കിയത്.

വർക്കിങ് പ്രസിഡന്റുമാരായ കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, കെ മുരളീധരൻ, ബെന്നി ബെഹന്നാൻ, പി.ടി തോമസ് തുടങ്ങി പല നേതാക്കളും ഹൈക്കമാൻഡ് പരിഗണനയിലുണ്ട്. പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ച രീതിയിൽ എതിർപ്പുള്ള രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ആരുടെയും പേരുകൾ നിർദേശിക്കില്ല എന്ന നിലപാടിലാണ്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കെ. സുധാകരന് വേണ്ടി രംഗത്തുണ്ട്. സാമുദായിക സമവാക്യങ്ങളും കെ സുധാകരന് അനുകൂലമാണ്. കെ മുരളീധരൻ, വി.ഡി സതീശൻ തുടങ്ങിയ നേതാക്കളുമായി കഴിഞ്ഞ ദിവസം സുധാകരൻ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. യുഡിഎഫ് കൺവീനർ പദവിയിലേക്ക് കെ.സി ജോസഫ്, പി.ടി തോമസ്, കെ. മുരളീധരൻ എന്നിവരിൽ നിന്ന് ഒരാൾ വരാനും സാധ്യതയുണ്ട്.

Story Highlights: kpcc president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here