Advertisement

ഡോക്ടർ ദമ്പതിമാരെ നടുറോഡിൽ വെടിവെച്ചു കൊന്നു

May 29, 2021
1 minute Read

രാജസ്ഥാനിൽ ഭരത്പൂരിൽ പട്ടാപ്പകൽ ഡോക്ടർ ദമ്പതിമാരെ നടുറോഡിൽ വെടിവെച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചക്ക് ഭരത്പൂരിലെ നീംദ ഗേറ്റ് പ്രദേശത്തായിരുന്നു സംഭവം. ഡോക്ടർമാരായ സുദീപ് ഗുപ്‌ത (46), ഭാര്യ സീമാ ഗുപ്ത (44) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തിയാണ് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ കൊല നടത്തിയത്.

തങ്ങളുടെ സഹോദരിയെയും കുഞ്ഞിനേയും കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. ഭരത്പൂരിലെ നീംദ ഗേറ്റ് പ്രദേശത്ത് നടന്ന കൊലപാതക ദൃശ്യങ്ങൾ ട്രാഫിക് പോലീസിന്റെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. 2019-ല്‍ സീമാ ഗുപ്ത കൊലപ്പെടുത്തിയ സ്ത്രീയുടെ സഹോദരനും ബന്ധുവുമാണ് ദമ്പതിമാരെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

രണ്ട് വർഷം മുമ്പ് ഒരു യുവതിയെയും കുഞ്ഞിനേയും തീ വെച്ച് കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്നു ദമ്പതിമാരും ഇവരുടെ അമ്മയും. തൻ്റെ ഭർത്താവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സീമാ ഗുപ്തയും മാതാവും കൂടി യുവതിയെയും കുഞ്ഞിനേയും വീടിനു തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ദമ്പതിമാരും അമ്മയും ജയിലിലായിരുന്നു. നിലവിൽ മൂന്ന് പേരും ജാമ്യത്തിൽ ഇറങ്ങിയപ്പോളാണ് യുവതിയുടെ സഹോദരനും ബന്ധുവും ചേർന്ന് പ്രതികാരം ചെയ്തത്.

നഗരത്തിലെ തിരക്കേറിയ ക്രോസിംഗിൽ വച്ചാണ് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ യുവാവും ബന്ധുവും ഡോക്ടര്‍ ദമ്പതിമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തിയ ശേഷം ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കിലെത്തിയര്‍ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top