‘കൊല്ലത്ത് രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടലിന്റെ വാടക അടച്ചില്ല’ വ്യാജ വാര്‍ത്തക്കെതിരെ നിയമനടപടിക്ക് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധി കൊല്ലത്തെത്തിയപ്പോള്‍ താമസിച്ച ഹോട്ടലിന്റെ വാടക അടച്ചില്ല എന്ന വാര്‍ത്തക്കെതിരെ നിയമനടപടി ക്കൊരുങ്ങി ഡിസിസി. വാടക അടച്ചില്ല എന്ന വാര്‍ത്ത നിഷേധിച്ചു ഹോട്ടലും രംഗത്തെത്തി.
സമൂഹ മാധ്യമങ്ങളിലും വാര്‍ത്ത ചര്‍ച്ചയായി. സിപിഎമ്മിലെ ചില മുതിര്‍ന്ന നേതാക്കളും സമൂഹ മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത പങ്കുവച്ചു. തൊട്ടുപിന്നാലെ വാര്‍ത്ത നിഷേധിച്ച് ഹോട്ടലുകാര്‍ തന്നെ രംഗത്തെത്തിയതോടെ ഇവര്‍ വെട്ടിലായി. വ്യാജ വാര്‍ത്തക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ 24നോട് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിക്കാന്‍ ആയിരുന്നു രാഹുല്‍ഗാന്ധി കൊല്ലത്ത് എത്തിയത്. ഫെബ്രുവരി 24നായിരുന്നു സന്ദര്‍ശനം. കടലില്‍ ചാട്ടവും മത്സ്യത്തൊഴിലാളികളുമായുള്ള നേരിട്ടുള്ള സംവാദവും എല്ലാം കൊണ്ട് സംഭവബഹുലമായിരുന്നു സന്ദര്‍ശനം. അന്നേദിവസം രാഹുല്‍ ഗാന്ധി തങ്ങിയ കൊല്ലം ബീച്ച് ഹോട്ടലിലെ വാടക അടച്ചില്ല എന്നതായിരുന്നു വാര്‍ത്ത.
Story Highlights: rahul gandhi, fake news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here