Advertisement

സിമിന്‍റ് വില വര്‍ധനവ് ; മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചൊവ്വാഴ്ച

May 30, 2021
2 minutes Read

സിമിന്‍റ് വില വര്‍ധനവിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി പി രാജീവ് സിമന്റ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് യോഗം. അടുത്ത മാസം ഒന്നുമുതല്‍ ഒരു ചാക്ക് സിമന്‍റിന് 30 രൂപ കൂട്ടാനാണ് കമ്പനികളുടെ തീരുമാനം. ലോക് ഡൗൺ തുടങ്ങുമ്പോള്‍ 50 കിലോഗ്രാമിന്‍റെ ഒരു ചാക്ക് സിമന്‍റിന് 420 രൂപയായിരുന്നു വില. ഇത് 50 മുതല്‍ 60 രൂപവരെ കൂട്ടി ഒരു ചാക്ക് സിമന്‍റിന് നിലവില്‍ ശരാശരി 480 രൂപയായി.

ജൂണ്‍ ഒന്ന് മുതല്‍ 30 രൂപ കൂടി വീണ്ടും ഒരു ചാക്ക് സിമന്‍റിന് കൂട്ടാനാണ് കമ്പനികളുടെ തീരുമാനം. ഇതോടെ ആദ്യമായി 50 കിലോ ഗ്രാമിന്‍റെ ഒരു ചാക്ക് സിമന്‍റിന്‍റെ വില അഞ്ഞൂറ് രൂപക്ക് മുകളിലെത്തും. ഇത് നിര്‍മ്മാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും.

അതേസമയം, സ്റ്റീല്‍, ക്രഷര്‍ ഉല്‍പ്പന്നങ്ങളുടെ വിലയും കൂട്ടിയിട്ടുണ്ട്. ഇതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും നിലച്ച മട്ടാണ്. ഈ സാഹചര്യത്തില്‍ സിമന്‍റ് വില നിയന്ത്രക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം.

Story Highlights: Meeting with cement producers and distributors on price hikes- Tuesday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top