Advertisement

കേന്ദ്ര ധനസഹായ പദ്ധതി; വെറും വാഗ്ദാനം, ഒരു കാര്യവുമില്ല; പരിഹസിച്ച് പ്രശാന്ത് കിഷോർ

May 30, 2021
Google News 3 minutes Read

കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കായി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച കേന്ദ്ര പദ്ധതിയെ പരിഹസിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ.

കേന്ദ്ര നടപടി വെറും വാഗ്ദാനങ്ങളാണെന്നും പ്രായപൂർത്തിയാകാത്ത പിഞ്ചുകുട്ടികൾക്ക് അടിയന്തര സഹായം വേണ്ട സമയമാണിതെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് കൊവിഡ് മൂലം അനാഥരായ കുട്ടികൾക്ക് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. തുക കുട്ടികളുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുമെന്നാണ് അറിയിച്ചത്. ഇത് 23 വയസാകുമ്പോൾ പിൻവലിക്കാം. പി എം കെയർ ഫണ്ടിൽ നിന്നാണ് ഈ തുകകൾ വകയിരുത്തുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here