Advertisement

റോയിയുടെ തന്ത്രങ്ങൾക്ക് മുന്നിൽ ഡെയ്‌സി അടിപതറുമോ; ‘പ്രിയങ്കരി’ രാത്രി 7 മണിക്ക് ഫ്ളവേഴ്‌സിൽ

May 30, 2021
Google News 1 minute Read

ഫ്‌ളവേഴ്‌സ് ടിവിയിൽ ആരംഭിച്ച പുതിയ പരമ്പര ‘പ്രിയങ്കരി’, പേര് പോലെ തന്നെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം നേടിയിരിക്കുകയാണ്. മലയാളികൾ ചെറുപ്പം മുതൽ സ്‌ക്രീനിൽ കണ്ടുപരിചയമുള്ള ഷഫ്‌നയാണ് പ്രിയങ്കരിയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഡെയ്‌സി എന്ന കഥാപാത്രത്തെയാണ് ഷഫ്‌ന അവതരിപ്പിക്കുന്നത്.

ഒരു ത്രികോണ പ്രണയകഥയാണ് പ്രിയങ്കരി പങ്കുവയ്ക്കുന്നത്. ഡെയ്‌സിയെ പ്രണയം നടിച്ച് ചതിക്കാൻ എത്തുന്ന റോയിയുടെ കുതന്ത്രങ്ങളാണ് ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന എപ്പിസോഡുകളിൽ. റോയിയുടെ ചതിയിൽ ഡെയ്‌സിക്ക് അടിപതറുമോ എന്ന ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മിനിസ്ക്രീൻ പ്രേക്ഷകർ.

മെയ് 24നാണ് പരമ്പര സംപ്രേഷണം ആരംഭിച്ചത്. എല്ലാ ദിവസവും രാത്രി ഏഴ് മണിയ്ക്കാണ് പ്രിയങ്കരി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. എല്ലാ ദിവസവും പരമ്പര സംപ്രേഷണം ചെയ്യുന്നു എന്നതുകൊണ്ട് തന്നെ അടുത്ത എപ്പിസോഡിനായി ദിവസങ്ങൾ നീണ്ട കാത്തിരിപ്പ് പ്രേക്ഷകർക്ക് ഒഴിവാക്കാം.

Story Highlights: Priyankari Serial – Flowers Tv

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here