ബിരിയാണിയിൽ കോഴി കാല് കിട്ടിയില്ല; മന്ത്രിയോട് പരാതി പറഞ്ഞ് യുവാവ്; മറുപടി വൈറൽ

മന്ത്രിമാർക്ക് ലഭിക്കുന്ന പരാതികളിൽ ചിലത് രസകരമാണ്. അത്തരത്തിലൊരു പരാതിയും അതിന് മന്ത്രി നൽകിയ മറുപടിയുമാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തിയിരിക്കുന്നത്.
ബിരിയാണിയിൽ ചിക്കന്റെ ലെഗ് പീസ് ലഭിച്ചില്ലെന്ന് പറഞ്ഞ് ഒരാൾ തെലങ്കാന മന്ത്രി കെ.ടി രാമ റാവുവിന് പരാതി നൽകുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. പരാതി ഇങ്ങനെ :
ഞാൻ ചിക്കൻ ബിരിയാണി വിത്ത് എക്സ്ട്രാ മസാലയും ലെഗ് പീസും ഓർഡർ ചെയ്തു. എന്നാൽ എനിക്ക് ലെഗ് പീസ് ലഭിച്ചില്ല. ഇങ്ങനെയാണോ ആളുകൾക്ക് ഭക്ഷണം നൽകുന്നത് ?

ഒരു പ്ലേറ്റ് ബിരിയാണിയുടെ ചിത്രവും ട്വീറ്റിനൊപ്പം നൽകിയിട്ടുണ്ട്. ഇതിന് മറുപടിയുമായി കെ.ടി.ആറും എത്തി.
മറുപടി :
എന്തിനാണ് സഹോദര എന്നെ ടാഗ് ചെയ്തിരിക്കുന്നത് ? ഞാൻ എന്താണ് ചെയ്യേണ്ടത് ?
And why am I tagged on this brother? What did you expect me to do ?? https://t.co/i7VrlLRtpV
— KTR (@KTRTRS) May 28, 2021
ഇതോടെ സംഭവം വൈറലായി. നിരവധി പേരാണ് ഇത് റീട്വീറ്റ് ചെയ്തത്.
He is expecting CBI enquiry Immediately?.@zomato
— B Srikanth Rao (@BSrikanthRao) May 28, 2021
He want leg piece
— Ershad Tarakian (@Ershad99999) May 28, 2021
Story Highlights: Telangana minister response to man complaining about biryani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here