ലക്ഷദ്വീപ് : യു.ഡി.എഫ് എം.പി മാര്‍ സന്ദര്‍ശനത്തിന് അനുമതി തേടി

ലക്ഷദ്വീപിലെ പ്രതിസന്ധി നേരിട്ടു വിലയിരുത്താന്‍ എം.പി.മാരുടെ സംഘത്തിന് സന്ദര്‍ശനാനുമതി തേടിയതായി എന്‍.കെ. പ്രേമചന്ദ്രന്‍. അനുമതിക്കായി അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഷിപ്പിങ് മന്ത്രി മന്‍സുഖ് എല്‍. മണ്ഡാവിയ എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്.
യു.ഡി.എഫിലെ അഞ്ച് എം.പി. മാരുള്‍പ്പെട്ട സംഘമാണ് പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ദ്വപീലേക്ക് പോകുന്നത്. തിങ്കളാഴ്ച ദ്വീപിലേക്ക് പോകുന്നതിന് കപ്പല്‍ ടിക്കറ്റിനും യാത്രാനുമതിക്കുമാണ് കത്ത്. ബെന്നി ബെഹനാന്‍, എം.കെ. രാഘവന്‍, ഹൈബി ഈഡന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവരാണ് സംഘത്തിലെ മറ്റ് എം.പി.മാര്‍
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here