തെലുങ്കിൽ അരങ്ങേറ്റത്തിനൊരുങ്ങി വിജയ്; ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകനൊപ്പം
തെലുങ്കിൽ അരങ്ങേറ്റത്തിനൊരുങ്ങി വിജയ്. മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ വംശി പെഡിപ്പള്ളിയുടെ പുതിയ ചിത്രത്തിലായിരിക്കും വിജയ് നായകനാവുക. വിജയ്‌യുടെ കരിയറിലെ 66ആം ചിത്രം നിർമിക്കുന്നത് പ്രമുഖ നിർമാതാവായ ദിൽ രാജുവാണ്. തമിഴ്-തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ‘മാസ്റ്റര്‍’ അടക്കം മിക്ക വിജയ് ചിത്രങ്ങളുടെയും തെലുങ്ക് മൊഴിമാറ്റ പതിപ്പുകളും ഒരേസമയം തിയറ്ററുകളില്‍ എത്താറുണ്ട്. മൊഴിമാറ്റം അല്ലാതെ ഒരു തെലുങ്ക് ചിത്രത്തില്‍ വിജയ് ഇതുവരെ അഭിനയിച്ചിട്ടില്ല. എന്നാല്‍ അതില്‍ ഒരു മാറ്റത്തിനൊരുങ്ങുകയാണ് അദ്ദേഹം.ആന്ധ്രയിലും തെലങ്കാനയിലും വലിയ പ്രേക്ഷകപ്രീതിയുള്ള വിജയ‍്‍ യുടെ ചിത്രങ്ങള്‍ അവിടെ വന്‍ വിജയം നേടാറുമുണ്ട്.
പ്രൊജക്‌ടിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ എത്തിയിട്ടില്ല. വിജയ്‍യുടെ പിറന്നാളായ ജൂണ്‍ 22ന് ഈ പ്രോജക്റ്റ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്ന് കരുതപ്പെടുന്നത്. നിലവിൽ നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന ചിത്രത്തിലാണ് വിജയ് അഭിനയിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here