Advertisement

ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റിന് വേഗത കുറയുന്നതായി പരാതി

May 30, 2021
Google News 1 minute Read
lakshadweep

അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാര നടപടിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗത കുറഞ്ഞതായി പരാതി. ത്രീജി – ടുജി ആയി മാറിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രതിഷേധങ്ങളെ അമര്‍ച്ച ചെയ്യുന്നതിന്റ ഭാഗമായ നീക്കങ്ങള്‍ ആണിതെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. മാത്രമല്ല ജൂണ്‍ ഒന്നാം തീയതി മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ ഇരികെ ഓണ്‍ലൈന്‍ ആയുള്ള പഠനത്തെ ബാധിക്കുമെന്നും ജനങ്ങള്‍ക്ക് ഭയമുണ്ട്.

അതേസമയം ലക്ഷദ്വീപില്‍ ഇന്ന് മുതല്‍ സന്ദര്‍ശന വിലക്ക് നടപ്പിലാക്കുകയാണ്. ഇനി മുതല്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശനാനുമതി നല്‍കുക കവരത്തി എഡിഎം ആയിരിക്കും. കൊവിഡ് പശ്ചാത്തലത്തിലാണ് സന്ദര്‍ശന വിലക്കന്ന് ഉദ്യോഗസ്ഥരുടെ വിശദീകരണം. മാത്രമല്ല സന്ദര്‍ശകര്‍ ഒരാഴ്ച കൂടുമ്പോള്‍ പെര്‍മിറ്റ് പുതുക്കുകയും വേണം.ഇതിനിടെ ഷെഡുകള്‍ പൊളിച്ചു മാറ്റാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ലക്ഷദ്വീപിലെ തേങ്ങാ കര്‍ഷകര്‍ രംഗത്തെത്തി. തീരുമാനത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ലക്ഷദ്വീപ് എംപി അറിയിച്ചു.

ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ കോടതി സമീപിക്കുന്നതിന്റേ ഭാഗമായി സേവ് ലക്ഷദീപ് ഫോറത്തിന്റെ ആദ്യ യോഗം ജൂണ്‍ ഒന്നാം തിയതി കൊച്ചിയില്‍ നടക്കും. ഇതിനിടയില്‍ ലക്ഷദ്വീപില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ പണിയുന്നതിനായി ആയി ടെന്‍ഡര്‍ ക്ഷണിച്ചു. ലക്ഷദ്വീപില്‍ സുജന്‍ പ്ലാന്റുകള്‍ ഉണ്ടെന്ന് കളക്ടറുടെ വാദമാണ് ഇതോടെ പൊളിയുന്നത്.

Story Highlights: lakshadweep, internet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here