യുപിയില്‍ കൊവിഡ് ബാധിതന്‍റെ മൃതദേഹം പുഴയില്‍ തള്ളിയ സംഭവം, രണ്ട് പേർ അറസ്റ്റിൽ

ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. സഞ്ജയ് കുമാർ, മനോജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. സിദ്ധാർത്ഥനഗർ സ്വദേശി പ്രേംനാഥ് എന്നയാളുടെ മൃതദേഹമാണ് നദിയിലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
ബാൽറാംപൂർ ജില്ലയിലെ റാപ്തി നദിയിലേക്കാണ് മൃതദേഹം വലിച്ചെറിഞ്ഞത്. ഇതിൻറെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മെയ് 28ന് നടന്ന സംഭവം വാഹനയാത്രക്കാരായ ചിലരാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. രണ്ട് പേരില്‍ ഒരാള്‍ പിപിഇ സ്യൂട്ട് ധരിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ തന്നെ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹമാണ് അലക്ഷ്യമായി പുഴയില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമായി.
മേയ് 25നാണ് കൊവിഡ് ബാധിച്ച പ്രേംനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
Story Highlights: Dumping covid patients dead body in river -UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here