അകാരണമായി രാജ്യദ്രോഹ കുറ്റം; അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി

അകാരണമായി രാജ്യദ്രോഹ കുറ്റം ചുമത്തുന്ന നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ആന്ധ്രാപ്രദേശിലെ ചാനലുകള്‍ക്കെതിരായ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി നിരീക്ഷണം.
യു.പിയില്‍ കൊവിഡ് രോഗിയുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യം ചാനലുകൾ കഴിഞ്ഞദിവസം നല്‍കിയിരുന്നെന്നും ഇനി അടുത്ത രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ആ ചാനലിനെതിരെ ആയിരിക്കുമോ എന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ചോദിച്ചു.
” അതെ, മൃതദേഹം നദിയിലേക്ക് വലിച്ചെറിയുന്നതിന്റെ ഒരു ചിത്രമുണ്ടായിരുന്നു. ഇത് കാണിച്ചതിന് ആ ചാനലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല,’- ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.
” മൃതദേഹം നദിയില്‍ എറിയുന്നതിന്റെ ചിത്രങ്ങള്‍ ഇന്നലെ ഞങ്ങള്‍ കണ്ടു”- ജസ്റ്റിസ് റാവു നിരീക്ഷിച്ചു.
രണ്ട് ടിവി ചാനലുകൾക്കെതിരായ ആന്ധ്രാപ്രദേശിന്റെ നടപടി തടഞ്ഞതിന് മണിക്കൂറുകൾ മുമ്പാണ് കോടി പരാമർശം. രാജ്യദ്രോഹ കേസുകൾക് പരിധി നിശ്ചയിക്കേണ്ട സമയമായെന്നും കോടതി വിമർശിച്ചു.
ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ നടപടി ചാനലുകളെ നിശബ്ദമാക്കാനുള്ളതാണെന്നും കോടതി പറഞ്ഞു. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 124 എ, 153 എ എന്നീ വകുപ്പുകള്‍ പുനര്‍ നിര്‍വചിക്കേണ്ട സമയമായെന്നാണ് കോടതി നിരീക്ഷിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here