കടലാക്രമണത്തിൽ തകർന്ന പ്രദേശങ്ങൾ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്;വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് വി.ഡി സതീശൻ

കടലാക്രമണത്തിൽ തകർന്ന തെക്കേ കൊല്ലംകോട് പരുത്തിയൂർ പ്രദേശങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സന്ദർശിച്ചു. സ്ഥലത്ത് എത്തിയ പ്രതിപക്ഷ നേതാവ് തീരദേശ വാസികളുടെ പ്രയാസങ്ങൾ നേരിട്ട് മനസിലാക്കി. കുളത്തൂർ ഗ്രാമപഞ്ചായത്ത് തങ്ങളുടെ അവസ്ഥ സർക്കാരിനെ ബോധിപ്പിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് തീര വാസികൾ ആരോപിച്ചു.
വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നൽകി. മത്സ്യ ബന്ധനത്തിന് പോകാൻ കഴിയാത്തതിനാൽ തീരദേശത്തുള്ളവർ പട്ടിണിയിലാണ്. തമിഴ്നാട് ഭാഗത്ത് പുലിമുട്ട് സ്ഥാപിച്ചതോടെയാണ് കേരള അതിർത്തിയിൽ തിരയടി ശക്തമായത്. വീട് നഷ്ടമായവർക്കായി തയാറാക്കിയ ദുരിതാശ്വാസ ക്യാമ്പുകൾ പ്രതിപക്ഷ നേതാവ് സന്ദർശിക്കുകയും കുട്ടികൾ അടക്കമുള്ളവരിൽ നിന്നും നിവേദനങ്ങൾ കൈപ്പറ്റുകയും ചെയ്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here