Advertisement

സെൻട്രൽ വിസ്ത; നിർമാണം നിർത്തിവക്കണമെന്ന ഹർജികൾ ഇന്ന് കോടതിയിൽ

May 31, 2021
Google News 1 minute Read

സെൻട്രൽ വിസ്ത പദ്ധതിയിലെ നിർമാണപ്രവർത്തനങ്ങൾ നിർത്തിവക്കണമെന്ന പൊതുതാത്പര്യ ഹർജികളിൽ ഡൽഹി ഹൈക്കോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. രാജ്യതലസ്ഥാനത്തെ നിർമാണ പ്രവർത്തനങ്ങൾ ഇന്നുമുതൽ തുടങ്ങാമെന്ന് ഡൽഹി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾക്ക് ലോക്ക്ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ ഹൈക്കോടതിയു
െതീരുമാനം നിർണായകമാകും.

രോഗ വ്യാപനം വർധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചരിത്രകാരൻ സൊഹൈൽ ഹാഷ്മി, വിവർത്തക അന്യ മൽഹോത്ര എന്നിവർ ഹർജി സമർപ്പിച്ചത്. എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും പിഴയോട് കൂടി ഹർജികൾ തള്ളണമെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ നിലപാട് അറിയിച്ചിരുന്നു. രാജ്യ തലസ്ഥാനത്തെ സെൻട്രൽ വിസ്ത പ്രൊജക്ടിൽ പുതിയ പാർലമെന്റ് മന്ദിരം അടക്കമാണ് നിർമിക്കുന്നത്.

Story Highlights: central vista project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here