Advertisement

സിഎഎ; കേന്ദ്രനീക്കത്തിനെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയിൽ

June 1, 2021
Google News 2 minutes Read

പൗരത്വഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയിൽ ഹർജി നൽകി. മുസ്ലിങ്ങൾക്കൊഴികെ മറ്റ് മതവിഭാഗങ്ങൾക്ക് പൗരത്വം നൽകാനുള്ള വിജ്ഞാപനത്തെ ചോദ്യം ചെയ്താണ് ലീഗ് ഹർജി സമർപ്പിച്ചത്.

മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള നീക്കം തുല്യത അടക്കമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് മുസ്ലിം ലീഗ് സമർപ്പിച്ച ഹർജിയിൽ സൂചിപ്പിച്ചു.

അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പതിമൂന്ന് ജില്ലകളിൽ താമസിക്കുന്നവർക്കുമാണ് പൗരത്വത്തിന് അപേക്ഷിക്കാൻ കേന്ദ്രം വിജ്ഞാപനമിറക്കിയത്. 2014 ഡിസംബർ 31 ന് മുൻപ് ഇന്ത്യയിലെത്തിയവർക്കാണ് അപേക്ഷിക്കാവുന്നത്.ഈ വിജ്ഞാപനം ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ലീഗിന്റെ ഹർജി.

1955ലെ പൗരത്വ നിയമത്തെ പിൻപറ്റി 2009ൽ തയാറാക്കിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി എന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇത് പ്രകാരം ജില്ലാ കളക്ടർമാർക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിക്കാൻ അധികാരമില്ലെന്നും ഹർജിയിൽ ആരോപിച്ചു. പൗരത്വ നിയമഭേദഗതി സംബന്ധിച്ച് മുസ്ലിം ലീഗ് സമർപ്പിച്ച പ്രധാന ഹർജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്.

Story Highlights: CAA, muslim league

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here