Advertisement

തിരുവനന്തപുരത്ത് കൊവിഡ് വ്യാപന തോത് കുറയുന്നു; നിയന്ത്രണങ്ങള്‍ തുടരുമെന്ന് കളക്ടര്‍

June 1, 2021
Google News 1 minute Read

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപന തോത് കുറയുന്നതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് വ്യാപന തോത് കുറയുമ്പോഴും തിരുവനന്തപുരം ജില്ലയില്‍ 15 ഓളം പഞ്ചായത്തുകളില്‍ ശരാശരി 34 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാന ശരാശരിയുടെ ഇരട്ടിയായിരുന്ന രോഗ വ്യാപന തോത് കുറയുന്നുവെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രോഗവ്യാപനം തീവ്രമായിരുന്ന 15 ഓളം പഞ്ചായത്തുകളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് പുറമെ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി തിരിച്ച് അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമായിരുന്നു പ്രവര്‍ത്തനാനുമതി. രോഗവ്യാപന തോത് കുറയുന്നുണ്ടെങ്കിലും ഇത്തരം മേഖലകളില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് കളക്ടര്‍ അറിയിച്ചു.

നിലവില്‍ 14,548 പേരാണ് രോഗം ബാധിച്ച് ജില്ലയില്‍ ചികിത്സയിലുള്ളത്. 76,375 പേര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

Story Highlights: covid 19, trivanrum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here