കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച മൂന്ന് കിലോ സ്വർണ മിശ്രിതവുമായി രണ്ട് യാത്രക്കാർ പിടിയിൽ. പിടിച്ചെടുത്ത സ്വർണത്തിന് 1.65 കോടി വില വരും.
രണ്ട് കിലോ 79 ഗ്രാം സ്വർണ മിശ്രിതവുമായി കോഴിക്കോട് സ്വദേശി മുപ്പത്തെട്ടുകാരനാണ് ഷാർജയിൽ നിന്ന് എത്തിയത്. കാലിൽ സോക്സിനുള്ളിൽ കെട്ടിവച്ച സ്വർണ മിശ്രിതത്തിൽ നിന്ന് 1681 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. 1251 ഗ്രാം സ്വർണ മിശ്രിതവുമായാണ് ഷാർജയിൽ നിന്ന് ഇതേ വിമാനത്തിൽ എത്തിയ എറണാകുളം സ്വദേശിയായ മുപ്പതുകാരൻ പിടിയിലായത്. കാർഡ് ബോർഡ് ബോക്സിൻ്റെ പാളികളിൽ ഒളിപ്പിച്ചായിരുന്നു കള്ളക്കടത്തിന് ശ്രമം. കസ്റ്റംസ് എയർ ഇൻ്റലിജൻസ് യൂണിറ്റിൻ്റെ പരിശോധനയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്.
Story Highlights: Gold seized at Karipur airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here